SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...

https://www.sbs.com.au/language/malayalam/ml/podcast/sbs-malayalam

Eine durchschnittliche Folge dieses Podcasts dauert 6m. Bisher sind 2148 Folge(n) erschienen. Jeden Tag erscheint eine Folge dieses Podcasts.

Gesamtlänge aller Episoden: 12 days 6 hours 20 minutes

subscribe
share






Migrants get to know Australia a bit better during local holidays - പ്രാദേശികമായി ഒതുങ്ങി അവധി യാത്രകൾ; ഓസ്‌ട്രേലിയയെക്കുറിച്ച് കൂടുതലറിയാനുള്ള അവസരമായെന്ന് യാത്ര പോയ മലയാളികൾ 


Holiday trips turned enitrely local this time around due to the coronavirus restrictions. But many take it as an opportunity to know Australia better. Listen to a report. 

-

വേനൽ അവധിക്ക് കേരളത്തിലേക്ക് യാത്ര പോകുന്നവരാണ് നല്ലൊരു ശതമാനം മലയാളികളും. എന്നാൽ ഈ വർഷം കൊറോണവൈറസ് മൂലം രാജ്യാന്തര യാത്രകൾ മുടങ്ങിയിരിക്കുകയാണ്. പ്രാദേശികമായി മാറിയ യാത്രകൾ ഓസ്‌ട്രേലിയയെക്കുറിച്ച് കൂടുതൽ അറിയാനുള്ള അവസരമായെന്ന് പലരും ചൂണ്ടിക്കാട്ടുന്നു...


share








 January 6, 2021  11m
 
 

ഓസ്‌ട്രേലിയയിലേക്ക് നിരോധിത വസ്തുക്കൾ കൊണ്ടുവന്നാൽ ഈ വിസകളിലുള്ളവർക്ക് കഠിന പിഴ; നിയമം പ്രാബല്യത്തിൽ


ഓസ്‌ട്രേലിയയിലേക്ക് നിരോധിത വസ്തുക്കളുമായി എത്തുന്ന രാജ്യാന്തര വിദ്യാർഥികൾ ഉൾപ്പെടെയുള്ള വിവിധ വിസയിലുള്ളവരുടെ വിസ റദ്ദാക്കാനുള്ള നിയമം ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വന്നു. വിസ റദ്ദാക്കുന്നതിന് പുറമെ കഠിന പിഴയും ഈടാക്കും. കൂടുതൽ വിവരങ്ങൾ കേൾക്കാം...  


share








 January 6, 2021  3m
 
 

യാത്രാവിലക്കിനിടെ ഓസ്ട്രേലിയൻ വിസ കാലാവധി കഴിഞ്ഞാൽ എന്തു ചെയ്യാം?


കൊറോണവൈറസ് വ്യാപനം ചെറുക്കുന്നതിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങൾ കാരണം ഒട്ടേറെ ആളുകൾക്ക് യാത്രകൾ മുടങ്ങിയിരിക്കുകയാണ്. 

ഈ സാഹചര്യത്തിൽ വിസാ നിയമങ്ങൾ ലംഘിക്കാതെ എങ്ങനെ ഓസ്‌ട്രേലിയയിൽ തുടരാൻ കഴിയും എന്ന് വിവരിക്കുകയാണ് മെൽബണിൽ ഓസ്റ്റ് മൈഗ്രേഷൻ ആൻഡ് സെറ്റിൽമെന്റ് സർവീസസിൽ മൈഗ്രേഷൻ ഏജന്റായ എഡ്‌വേഡ്‌ ഫ്രാൻസിസ്...


share








 January 5, 2021  17m
 
 

Settlement Guide: If a crisis strikes in summer, these alerts will help you keep safe and informed - കാലാവസ്ഥാ മുന്നറിയിപ്പുകൾ അവഗണിക്കരുത്; മുന്നറിയിപ്പ് നൽകുന്ന പുതിയ രീതിയുമായി അധികൃതർ 


Listen how the new emergency warning systems and alerts will help keep you safe and informed.

-

കാലാവസ്ഥാ അടിയന്തരാവസ്ഥ ഉണ്ടാകുമ്പോൾ സുരക്ഷ ഉറപ്പാക്കാൻ പുതിയ മുന്നറിയിപ്പ് സംവിധാനം ഓസ്‌ട്രേലിയൻ അധികൃതർ നടപ്പിലാക്കിയിട്ടുണ്ട്. ഈ മുന്നറിയിപ്പുകൾ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന്  കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.   


share








 January 5, 2021  8m
 
 

അച്ചന്‍പട്ടം ഉപേക്ഷിച്ച അച്ഛന്‍; സൗന്ദര്യറാണിയായി മകള്‍: മലയാളി യുവതി മിസ് യൂണിവേഴ്‌സ് ഓസ്‌ട്രേലിയ ആയ കഥ...


കത്തോലിക്കാ സഭയിലെ വൈദിക പദവി ഉപേക്ഷിച്ച് ഓസ് ട്രേലിയയിലേക്ക് കുടിയേറിയ ഒരു മലയാളിയുടെ മകള്‍, വിശ്വസൗന്ദര്യമത്സരത്തില്‍ ഓസ് ട്രേലിയയുടെ പ്രതിനിധിയായി മാറിയ കഥയാണ് മിസ് യൂണിവേഴ് സ് ഓസ് ട്രേലിയ മരിയ തട്ടിലിന്റേത്. ഈ യാത്രയെയക്കുറിച്ച് മരിയ തട്ടിലും, അച്ഛന്‍ ടോണി തട്ടിലും വിശദീകരിക്കുന്നത് കേള്‍ക്കാം, പ്ലേയറില്‍ നിന്ന്...


share








 January 5, 2021  24m
 
 

ഓസ്ട്രേലിയയെ കാത്തിരിക്കുന്നത് കനത്ത മഴയും ചുഴലിക്കാറ്റും: കാട്ടുതീയുടെ കാഠിന്യം കുറയും


‘ലാ നിന’ എന്ന കാലാവസ്ഥ പ്രതിഭാസം ഓസ്ട്രേലിയയിൽ കനത്ത മഴക്കും ചുഴലിക്കാറ്റിനും ഇടയാക്കുമെന്നാണ് ഓസ്ട്രേലിയൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. എന്താണ് ‘ലാ നിന’ എന്നും അത് എങ്ങനെയൊക്കെ ഓസ്ട്രേലിയയെ ബാധിക്കുമെന്നും ഓസ്ട്രേലിയൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൽ റിസർച്ച് സയന്റിസ്റ്റായ ഡോ.വിനോദ് കുമാർ വിശദീകരിക്കുന്നത് കേൾക്കാം 


share








 January 4, 2021  11m
 
 

ഡിസൈനർ മാസ്കുകൾ നിർമ്മിച്ച് മെൽബണിൽ മലയാളി കുടുംബം


മെൽബണിൽ കെട്ടിടത്തിനകത്തും സിഡ്‌നിയിൽ പല മേഖലകളിലും മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കിയിരിക്കുകയാണ്. വിവിധ ഡിസൈനിലും വലിപ്പത്തിലും തുണികൊണ്ടുള്ള മാസ്കുകൾ തയ്ച്ച് വിൽക്കുകയാണ് മെൽബണിലുള്ള എലിസബേത് ചുങ്കത്തും മകൾ സൂസൻ സാമും. ഇതേക്കുറിച്ച് ഇവർ സംസാരിക്കുന്നത് കേൾക്കാം..


share








 January 3, 2021  10m
 
 

Australia-China trade tensions: Many Indians in ships stranded off China's coasts - ഓസ്ട്രേലിയ-ചൈന വാണിജ്യത്തർക്കം: ചൈനീസ് തീരത്ത് കുടുങ്ങിയ കപ്പലുകളിൽ നിരവധി മലയാളികളും


Many Indians including several Malayalees are among the crew in ships stranded off China's coasts amid trade tensions between Australia and China. One of the crew members tried to take his own life due to the prolonged wait, said an officer in the ship MV Anastasia, Gaurav Singh, to SBS Malayalam. Listen to the report. 

-

ഓസ്ട്രേലിയയിൽ നിന്നുള്ള കൽക്കരിയുമായി ചൈനീസ് തീരത്ത് മാസങ്ങളായി പിടിച്ചിട്ടിരിക്കുന്ന കപ്പലുകളിൽ മലയാളികളായ നിരവധി ജീവനക്കാരും കുടുങ്ങിക്കിടക്കുന്നു...


share








 January 3, 2021  8m
 
 

ഓസ്‌ട്രേലിയയിൽ ബിസിനസ് സ്ഥാപനം വാങ്ങുമ്പോൾ അറിയേണ്ട കാര്യങ്ങൾ


കൊവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധികൾ മൂലം പല ബിസിനസുകളും നഷ്ടത്തിലാണ്. അതിനാൽ ബിസിനസുകൾ വിലപേശി വാങ്ങാനായി മുന്നോട്ടുവരുന്നവരുടെയും എണ്ണം കൂടുന്നു എന്നാണ് റിപ്പോർട്ടുകൾ. ഈ സമയത്ത് ബിസിനസ് സ്ഥാപനങ്ങൾ വാങ്ങുന്നവർ അറിഞ്ഞിരിക്കേണ്ടത് എന്തെല്ലാമെന്ന് കേൾക്കാം...


share








 January 2, 2021  6m
 
 

സിഡ്‌നിയിലും മാസ്ക് നിർബന്ധം: ദീർഘനേരം മാസ്ക് ധരിക്കുമ്പോഴുള്ള പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാം


വിക്ടോറിയയിൽ കെട്ടിടത്തിനുള്ളിൽ മാസ്ക് ധരിക്കുന്നത് വീണ്ടും നിർബന്ധമാക്കിയിരിക്കുകയാണ്. സിഡ്‌നിയിൽ കൊവിഡ് ബാധയുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ ഗ്രേറ്റർ സിഡ്നി മേഖലയിൽ പല  മേഖലകളിലും മാസ്ക് നിർബന്ധമായിട്ടുണ്ട്. ദീർഘനേരം മാസ്ക് ധരിക്കുന്നത് കുട്ടികൾക്കും മുതിർന്നവർക്കും എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടാകാമെന്നും, ഇവ എങ്ങനെ പ്രതിരോധിക്കാമെന്നും മെൽബണിൽ എമർജൻസി ആൻഡ് ട്രോമാ കെയർ ഫിസിഷനും സർജനുമായ ഡോ. ജോസഫ് മാത്യു വിവരിക്കുന്നത് കേൾക്കാം ...


share








 January 2, 2021  12m