Aathmavil Manjupeyyumbol - Malayalam Podcast

ആത്മാവിൽ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും മഞ്ഞുപെയ്യിക്കാൻ കഴിയുന്ന ചെറുവിചിന്തനങ്ങൾ മലയാളം പോഡ്കാസ്റ്റ് എപ്പിസോഡുകളായി നിങ്ങൾക്കിവിടെ ശ്രവിക്കാം. Here you can listen to Malayalam podcast episodes that will give your soul a refreshing feel of snowing with happiness and peace.

https://aathmavil.github.io/

Eine durchschnittliche Folge dieses Podcasts dauert 5m. Bisher sind 24 Folge(n) erschienen. Alle 3 Wochen erscheint eine Folge dieses Podcasts.

Gesamtlänge aller Episoden: 2 hours 40 minutes

subscribe
share






episode 3: The Vision in Darkness | Br. Linston Olakkengil | അന്ധകാരത്തെ അതിജീവിച്ച കാഴ്ച | Malayalam Podcast Episode


നിസ്സാരമായ പ്രശ്നങ്ങളിൽ മനസ്സ് മടുത്ത് ജീവിതത്തോട് വെറുപ്പ് തോന്നുന്നവരായിരിക്കും മിക്ക മനുഷ്യരും. ഇത്തരം ജീവിത പ്രശ്നങ്ങൾ ഉയർന്ന് വരുമ്പോഴേക്കും അവരുടെ ലക്ഷ്യങ്ങൾ പാതി വഴിയിൽ വെച്ച് നേടാതെ പിന്മാറുന്നു. അന്ധകാരം മൂടിയ ജീവിതത്തെ നിസാരമായി കണ്ട് ഉൾകാഴ്ചയിലൂടെ പുതിയ ഒരു ജീവിതം നിർമ്മിച്ച, ഒരു കാഴ്‌ചയില്ലാത്ത ഹീറോയെ പറ്റിയാവാം ഈ പോഡ്‌കാസ്റ്റ് എപ്പിസോഡ്.

Voice: Br...


share








 April 11, 2021  4m
 
 

episode 2: A Success Journey to IAS | Br. Linston Olakkengil | ഒരു IAS വിജയഗാഥ | Malayalam Podcast Episode


മഹത്തായ പല തീരുമാനങ്ങൾ എടുക്കുന്നതിന് പിന്നിൽ പല വേദനകളും കാണും. എന്നാൽ ഈ തീരുമാനങ്ങൾ ചിലപ്പോൾ തീരുമാനം എടുത്ത വ്യക്തിയുടെ, അല്ലെങ്കിൽ അവരുടെ കൂടെയുള്ളവരുടെയോ സമൂഹത്തിന്റെയോ തന്നെ നില മാറ്റി മറിക്കുന്നു. ചിലത് വേണ്ടന്ന് വയ്ക്കുന്നതും ഒരു കഠിനമായ തീരുമാനം തന്നെയാണ്. നഷ്ടങ്ങൾ നേട്ടങ്ങളാകുവാൻ പരിശ്രമം കൊണ്ട് സാധിക്കും എന്ന് തെളിയിച്ച ഒരു വ്യക്തിയെ പറ്റിയാവട്ടെ ഈ പോഡ്‌കാസ്റ്റ് എപ്പിസോഡ്.

Voice: Br...


share








 February 14, 2021  4m
 
 

episode 1: Stan Lee - The Hero | Br. Linston Olakkengil | സ്റ്റാൻലീ എന്ന ഹീറോ


ഇന്ന് ലോകം അറിയുന്ന ഏത് വ്യക്തിയെ കാണിച്ചാലും അവർക്ക് പിറകിൽ ആരും അറിയാത്ത കഠിനമായ പരിശ്രമത്തിന്റെ കഥ കാണും. വജ്രം ഒറ്റ ദിവസം കൊണ്ട് ഉണ്ടാവുന്നതല്ല, അത് കഠിനമായ ചൂടിലും സമ്മർദ്ദത്തിലും വർഷങ്ങൾ കൊണ്ട് രൂപപ്പെട്ടതാണ്. അതിന്റെ മൂല്യം വളരെ വലതും. നിരവധി പ്രതിസന്ധികളിൽ കൂടി കടന്ന് വന്ന് ലക്ഷ്യത്തിൽ എത്തിയ മനുഷ്യരുടെ മൂല്യവും ഇങ്ങനെ തന്നെയാണ്. ലോകത്തെ മറ്റൊരു ലോകത്തിലേക്ക് സ്വപ്നം കാണുവാൻ പഠിപ്പിച്ച ഒരു മഹത് വ്യക്തിയെ പറ്റി ഈ പോഡ്കാസ്റ്റ് എപ്പിസോഡിൽ കേൾക്കാം.

Voice: Br...


share








 January 16, 2021  6m
 
 

episode 10: Pillars of Triumph | Br. Linston Olakkengil | ജീവിതവിജയത്തിലെ ശക്തിസ്രോതസ്സുകൾ


വിജയം രുചിച്ചവർക്ക് ഒരുപാട് കഥകൾ പറയുവാനുണ്ടാകും. പിന്നിട്ട വഴികൾ, സഹിച്ച ത്യാഗങ്ങൾ, കഷ്ടപ്പാടുകൾ... എന്നാൽ ഇതിൽ നിന്നെല്ലാം ഉപരി ഇവരെ വിജയത്തിലേക്ക് എത്തിക്കുവാൻ സഹായിച്ച മനുഷ്യരെ, അവരുടെ ജീവിതത്തിൽ ശക്തികേന്ദ്രങ്ങളായി നിന്നവരെ വിസ്മരിക്കുവാൻ കഴിയില്ല! ബന്ധുക്കൾ, സുഹൃത്തുക്കൾ, അധ്യാപകർ; ഇങ്ങനെ അനവധി പേർക്ക് ആ വിജയത്തിൽ വലിയ പങ്കുണ്ടാവും. നമ്മുടെ ജീവിതത്തിലും ഇതുപോലെ ശക്തിസ്രോതസ്സുകളായി നിൽക്കുന്നവരെ സ്മരിക്കുവാൻ പ്രചോദനം നൽകുന്ന ഒരു ജീവിതകഥ ഈ എപ്പിസോഡിൽ കേൾക്കാം...


share








 December 31, 2020  5m
 
 

episode 9: Failures Towards the Success | Br. Linston Olakkengil | വിജയത്തിലേക്കുള്ള പരാജയങ്ങൾ


ജീവിതത്തിൽ വിജയിച്ചിട്ടുള്ള ഏത് വ്യക്തിയുടെ പഴയ കാലം ചികഞ്ഞാലും ഒരുപാട് പരാജയത്തിന്റെ കാൽപാടുകൾ കാണാം. പരാജയത്തിന്റെ കയ്പ്പ് അറിയാതെ വിജയത്തിന്റെ മധുരം ആസ്വദിക്കാനാകില്ല. പരാജയത്തെ തന്നെ പരാജയപ്പെടുത്തി വിജയത്തിലെത്തിയ ഒരു സംഭവമാണ് ഈ എപ്പിസോഡിൽ നമ്മൾ കേൾക്കുവാൻ പോവുന്നത്.

Behind every successful person, we can find the footprints of the failure. You can't taste the sweetness of success without knowing the taste of sour or failure...


share








 December 15, 2020  5m
 
 

episode 8: Golden Hope | Br. Linston Olakkengil | പ്രതീക്ഷയുടെ സ്വർണ്ണം


വിജയത്തിലേക്കുള്ള നമ്മുടെ പാതയിൽ നാം ഒരുപാട്‌ കടമ്പകൾ കടക്കുന്നുണ്ട്. പ്രതീക്ഷയുടെ ഒരു വെളിച്ചത്തെ മാത്രം മുന്നിൽ കണ്ടുകൊണ്ട്‌ നടത്തുന്ന ഈ യാത്രയിൽ നമ്മുടെ കഴിവിൽ വിശ്വാസം അർപ്പിച്ച് നമ്മളെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ സഹായിക്കുന്ന കുറച്ച് പേർ ഉണ്ട്. നമ്മുടെ വിജയം സാക്ഷാത്കരിക്കുവാൻ അവരാൽ കഴിയുന്ന എല്ലാ സഹായവും നമുക്കായി നൽകുന്നു. നമ്മൾ ലക്ഷ്യത്തിൽ എത്തി കഴിഞ്ഞാലും ഏറ്റവും അധികം സന്തോഷിക്കുന്നതും ഇവർ തന്നെയാകും...


share








 November 23, 2020  5m
 
 

episode 7: Lessons from a Tree | Br. Linston Olakkengil | മരം പഠിപ്പിച്ച പാഠം


കാലഘട്ടങ്ങൾക്ക് നമ്മെ ഒരുപാട് പഠിപ്പിക്കാനുണ്ടാവും. ചുറ്റിനും കാണുന്ന നമ്മുടെ പ്രകൃതിയെ ഒരു പാഠപുസ്തകമാക്കിയാൽ തന്നെ ഒരുപാട് അനുഭവസമ്പത്ത് നേടുവാൻ നമുക്കാവും. ഒരു പിതാവിന് തന്റെ മക്കളോട് തനിക്ക് പറയുവാനുള്ളത് വളരെ ഭംഗിയായി പറഞ്ഞു കൊടുക്കുകയും അവർ അത് കണ്ട് മനസ്സിലാക്കുകയും ചെയ്യുന്നിടത്താണ് ആ അറിവിന്റെ പാടവം അതിന്റെ പൂർണ്ണതയിൽ എത്തുന്നത്. ഒരു പിതാവ് മക്കൾക്ക് നൽകിയ നല്ലൊരു അനുഭവപാഠം ഈ പോഡ്കാസ്റ്റ് എപ്പിസോഡിൽ കേൾക്കാം.

Time has a lot to teach us...


share








 October 24, 2020  6m
 
 

episode 6: The Message of Sharing | Br. Linston Olakkengil | പങ്കുവെയ്ക്കലിന്റെ സന്ദേശം


പങ്കുവെയ്ക്കൽ മനുഷ്യസഹജമായ ഒരു പ്രക്രിയയാണ്. ഈ ലോകത്ത് മനുഷ്യജീവിതം മുമ്പോട്ട് പോകുന്നത് ഈ ഒരു പങ്കുവെയ്ക്കലിൽ നിന്നും തന്നെയാണ്. എന്നാൽ ആധുനിക ലോകത്തിൽ മനുഷ്യർ സ്വാർത്ഥത നിറഞ്ഞവരായിരിക്കുകയാണ്. പങ്കുവെയ്ക്കലിന്റെ മഹത്വം മറന്ന് സ്വന്തം കാര്യം മാത്രം നോക്കി നടക്കുന്നു! മറ്റുള്ളവരുമായി പങ്കുവെയ്ക്കുക എന്ന മഹനീയമായ സദ്ഗുണത്തെക്കുറിച്ച് ഈ പോഡ്കാസ്റ്റ് എപ്പിസോഡിൽ കേൾക്കാം.

Sharing is a human instinctual process. It's from this sharing that human life moves forward in this world...


share








 October 12, 2020  7m
 
 

episode 5: Monk of Lebanon | Fr. Saiju Puthenparambil | ലെബനനിലെ സന്യാസി


ആഗ്രഹങ്ങൾ സാക്ഷാത്കരിക്കുവാൻ ഏതറ്റം വരെയും പോകാൻ തയ്യാറാണ് മനുഷ്യർ. ആഗ്രഹിച്ചത് നഷ്ടപ്പെടുമ്പോൾ ഉള്ള വേദന പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. ആഗ്രഹങ്ങളും ലക്ഷ്യങ്ങളും പൂർത്തികരിക്കുവാൻ ചിലർ അനുഭവിച്ച കഷ്ടപ്പാടുകൾ കേൾക്കുമ്പോൾ തന്നെ നമ്മൾ അത്ഭുതത്തോടെ നിന്ന് പോയിട്ടുണ്ടാകും. ഇങ്ങനെ അത്ഭുതം നിറഞ്ഞ മനസ്സോട് കൂടി മാത്രം കേൾക്കാൻ സാധിക്കുന്ന ഒരു സംഭവകഥയാകാം ഈ പോഡ്കാസ്റ്റ് എപ്പിസോഡിൽ!

Human beings are ready to go to extremes to fulfil their desires or goals...


share








 October 4, 2020  14m
 
 

episode 4: The Story of a Realisation | Br. Alex Muringayil | ഒരു തിരിച്ചറിവിന്റെ കഥ


ഓരോ തിരിച്ചറിവിനും നമ്മുടെ ജീവിതത്തിൽ ഒരുപാട് മാറ്റം കൊണ്ടുവരാൻ സാധിക്കും. ചില തിരിച്ചറിവുകൾ നമുക്ക് താങ്ങാനാവാത്ത വേദന സമ്മാനിക്കും, ചിലത് സന്തോഷവും. നമ്മളെ ഒരുപാടു സ്നേഹിക്കുന്ന ആളുകൾ നമുക്ക് ചെയ്യുന്ന നന്മകളെ നാം തിരിച്ചറിയാതെ പോവുന്നത് വളരെ വേദനാജനകമാണ്. ഇങ്ങനെ ഒരു തിരിച്ചറിവിനെ പറ്റിയാവട്ടെ ഈ എപ്പിസോഡ്. 

Every realisation can bring a lot of change in our lives. Some realisations will give us unbearable pain, but some give us happiness...


share








 September 26, 2020  4m