Aathmavil Manjupeyyumbol - Malayalam Podcast

ആത്മാവിൽ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും മഞ്ഞുപെയ്യിക്കാൻ കഴിയുന്ന ചെറുവിചിന്തനങ്ങൾ മലയാളം പോഡ്കാസ്റ്റ് എപ്പിസോഡുകളായി നിങ്ങൾക്കിവിടെ ശ്രവിക്കാം. Here you can listen to Malayalam podcast episodes that will give your soul a refreshing feel of snowing with happiness and peace.

https://aathmavil.github.io/

Eine durchschnittliche Folge dieses Podcasts dauert 5m. Bisher sind 24 Folge(n) erschienen. Dieser Podcast erscheint alle 3 Wochen.

Gesamtlänge aller Episoden: 2 hours 40 minutes

subscribe
share






  • 1
  • 1

episode 1: Chandrettan's Revenge | Fr. Saiju Puthenparambil | ചന്ദ്രേട്ടന്റെ പ്രതികാരം


നമ്മുടെ ശരീരത്തിനെന്നപോലെ പലർക്കും അവരുടെ മനസിനും ഒരുപാട് മുറിവുകൾ ഉണ്ടായിട്ടുണ്ടാവാം. കാലങ്ങൾ കഴിയുംതോറും ഈ മുറിവിന്റെ വേദന കുറയാതെ വരുമ്പോൾ അത് പ്രതികാരം ചെയ്ത് സുഖപ്പെടുത്താൻ മനസ് ആഗ്രഹിക്കും. ഇങ്ങനെ ഒരു പ്രതികാരത്തിന്റെ മനോഹരമായ ഒരു കഥ നമുക്ക് ഈ എപ്പിസോഡിൽ കേൾക്കാം. ചന്ദ്രേട്ടന്റെ പ്രതികാരം!

Like our body, many may have suffered a lot of injuries to their minds as well. As the pain of this wound does not subside over time, the mind tempts for revenge to heal itself...


share








 August 29, 2020  11m
 
 

episode 2: Story of Some Good Humans | Fr. Saiju Puthenparambil | രത്തൻലാമയും കുറെ മനുഷ്യരും


നമ്മുടെ ചുറ്റിലുമുള്ള  നല്ല മനുഷ്യരുടെ  നിറഞ്ഞ സഹകരണം കൊണ്ടാണ് ഓരോ വിജയവും നമ്മൾ നേടുന്നതെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? മറ്റൊരാളുടെ മുമ്പോട്ടുള്ള യാത്രയിൽ നാം ചെയ്യുന്ന വളരെ ചെറിയ സഹായം പോലും അവരുടെ ജീവിതത്തെ വലിയ രീതിയിൽ സ്വാധീനിക്കുന്നുണ്ടാവാം. അങ്ങനെ ഒരു മനുഷ്യന്റെ ചെറിയ സഹായം സ്വീകരിച്ച് ജീവിതവിജയം നേടിയ ശ്രീ സന്തോഷ് ജോർജ് കുളങ്ങരയെപ്പറ്റിയും ഉപകാരികളായ ചില മനുഷ്യരെ പറ്റിയും ഈ എപ്പിസോഡിൽ കേൾക്കാം...


share








 September 5, 2020  13m
 
 

episode 3: Stacey Herald and Drawings on the Wall | Br. Linston Olakkengil | സ്റ്റെസി ഹെറാൾഡും ചുമരിലെ വരകളും


നമ്മുടെ ജീവിത യാത്രക്കിടയിൽ നമുക്കൊപ്പം സഞ്ചരിക്കുന്നവരോട് നമുക്ക് ഉണ്ടാവുന്ന സ്നേഹം നമ്മൾ പല രീതിയിലാകും പ്രകടമാക്കുന്നത്. മറ്റുള്ളവർക്ക് വേദന ആണെന്ന് തോന്നുന്ന ചില സ്നേഹപ്രകടനങ്ങൾ നമുക്കും നമ്മൾ സ്നേഹിക്കുന്നവർക്കും ഏറ്റവും സന്തോഷം തരുന്നതാകാം. ചില സ്നേഹങ്ങൾ ത്യാഗങ്ങളായി മാറുന്നു. സ്നേഹത്തിന്റെയും സ്നേഹം നിറഞ്ഞ ത്യാഗത്തിൻ്റെയും ഒരു കഥ ഈ എപ്പിസോഡിൽ നമുക്ക് കേൾക്കാം.

The love we have for those who travel with us throughout our life's journey is expressed in various ways...


share








 September 18, 2020  3m
 
 

episode 4: The Story of a Realisation | Br. Alex Muringayil | ഒരു തിരിച്ചറിവിന്റെ കഥ


ഓരോ തിരിച്ചറിവിനും നമ്മുടെ ജീവിതത്തിൽ ഒരുപാട് മാറ്റം കൊണ്ടുവരാൻ സാധിക്കും. ചില തിരിച്ചറിവുകൾ നമുക്ക് താങ്ങാനാവാത്ത വേദന സമ്മാനിക്കും, ചിലത് സന്തോഷവും. നമ്മളെ ഒരുപാടു സ്നേഹിക്കുന്ന ആളുകൾ നമുക്ക് ചെയ്യുന്ന നന്മകളെ നാം തിരിച്ചറിയാതെ പോവുന്നത് വളരെ വേദനാജനകമാണ്. ഇങ്ങനെ ഒരു തിരിച്ചറിവിനെ പറ്റിയാവട്ടെ ഈ എപ്പിസോഡ്. 

Every realisation can bring a lot of change in our lives. Some realisations will give us unbearable pain, but some give us happiness...


share








 September 26, 2020  4m
 
 

episode 5: Monk of Lebanon | Fr. Saiju Puthenparambil | ലെബനനിലെ സന്യാസി


ആഗ്രഹങ്ങൾ സാക്ഷാത്കരിക്കുവാൻ ഏതറ്റം വരെയും പോകാൻ തയ്യാറാണ് മനുഷ്യർ. ആഗ്രഹിച്ചത് നഷ്ടപ്പെടുമ്പോൾ ഉള്ള വേദന പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. ആഗ്രഹങ്ങളും ലക്ഷ്യങ്ങളും പൂർത്തികരിക്കുവാൻ ചിലർ അനുഭവിച്ച കഷ്ടപ്പാടുകൾ കേൾക്കുമ്പോൾ തന്നെ നമ്മൾ അത്ഭുതത്തോടെ നിന്ന് പോയിട്ടുണ്ടാകും. ഇങ്ങനെ അത്ഭുതം നിറഞ്ഞ മനസ്സോട് കൂടി മാത്രം കേൾക്കാൻ സാധിക്കുന്ന ഒരു സംഭവകഥയാകാം ഈ പോഡ്കാസ്റ്റ് എപ്പിസോഡിൽ!

Human beings are ready to go to extremes to fulfil their desires or goals...


share








 October 4, 2020  14m
 
 

episode 6: The Message of Sharing | Br. Linston Olakkengil | പങ്കുവെയ്ക്കലിന്റെ സന്ദേശം


പങ്കുവെയ്ക്കൽ മനുഷ്യസഹജമായ ഒരു പ്രക്രിയയാണ്. ഈ ലോകത്ത് മനുഷ്യജീവിതം മുമ്പോട്ട് പോകുന്നത് ഈ ഒരു പങ്കുവെയ്ക്കലിൽ നിന്നും തന്നെയാണ്. എന്നാൽ ആധുനിക ലോകത്തിൽ മനുഷ്യർ സ്വാർത്ഥത നിറഞ്ഞവരായിരിക്കുകയാണ്. പങ്കുവെയ്ക്കലിന്റെ മഹത്വം മറന്ന് സ്വന്തം കാര്യം മാത്രം നോക്കി നടക്കുന്നു! മറ്റുള്ളവരുമായി പങ്കുവെയ്ക്കുക എന്ന മഹനീയമായ സദ്ഗുണത്തെക്കുറിച്ച് ഈ പോഡ്കാസ്റ്റ് എപ്പിസോഡിൽ കേൾക്കാം.

Sharing is a human instinctual process. It's from this sharing that human life moves forward in this world...


share








 October 12, 2020  7m
 
 

episode 7: Lessons from a Tree | Br. Linston Olakkengil | മരം പഠിപ്പിച്ച പാഠം


കാലഘട്ടങ്ങൾക്ക് നമ്മെ ഒരുപാട് പഠിപ്പിക്കാനുണ്ടാവും. ചുറ്റിനും കാണുന്ന നമ്മുടെ പ്രകൃതിയെ ഒരു പാഠപുസ്തകമാക്കിയാൽ തന്നെ ഒരുപാട് അനുഭവസമ്പത്ത് നേടുവാൻ നമുക്കാവും. ഒരു പിതാവിന് തന്റെ മക്കളോട് തനിക്ക് പറയുവാനുള്ളത് വളരെ ഭംഗിയായി പറഞ്ഞു കൊടുക്കുകയും അവർ അത് കണ്ട് മനസ്സിലാക്കുകയും ചെയ്യുന്നിടത്താണ് ആ അറിവിന്റെ പാടവം അതിന്റെ പൂർണ്ണതയിൽ എത്തുന്നത്. ഒരു പിതാവ് മക്കൾക്ക് നൽകിയ നല്ലൊരു അനുഭവപാഠം ഈ പോഡ്കാസ്റ്റ് എപ്പിസോഡിൽ കേൾക്കാം.

Time has a lot to teach us...


share








 October 24, 2020  6m
 
 

episode 8: Golden Hope | Br. Linston Olakkengil | പ്രതീക്ഷയുടെ സ്വർണ്ണം


വിജയത്തിലേക്കുള്ള നമ്മുടെ പാതയിൽ നാം ഒരുപാട്‌ കടമ്പകൾ കടക്കുന്നുണ്ട്. പ്രതീക്ഷയുടെ ഒരു വെളിച്ചത്തെ മാത്രം മുന്നിൽ കണ്ടുകൊണ്ട്‌ നടത്തുന്ന ഈ യാത്രയിൽ നമ്മുടെ കഴിവിൽ വിശ്വാസം അർപ്പിച്ച് നമ്മളെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ സഹായിക്കുന്ന കുറച്ച് പേർ ഉണ്ട്. നമ്മുടെ വിജയം സാക്ഷാത്കരിക്കുവാൻ അവരാൽ കഴിയുന്ന എല്ലാ സഹായവും നമുക്കായി നൽകുന്നു. നമ്മൾ ലക്ഷ്യത്തിൽ എത്തി കഴിഞ്ഞാലും ഏറ്റവും അധികം സന്തോഷിക്കുന്നതും ഇവർ തന്നെയാകും...


share








 November 23, 2020  5m
 
 

episode 9: Failures Towards the Success | Br. Linston Olakkengil | വിജയത്തിലേക്കുള്ള പരാജയങ്ങൾ


ജീവിതത്തിൽ വിജയിച്ചിട്ടുള്ള ഏത് വ്യക്തിയുടെ പഴയ കാലം ചികഞ്ഞാലും ഒരുപാട് പരാജയത്തിന്റെ കാൽപാടുകൾ കാണാം. പരാജയത്തിന്റെ കയ്പ്പ് അറിയാതെ വിജയത്തിന്റെ മധുരം ആസ്വദിക്കാനാകില്ല. പരാജയത്തെ തന്നെ പരാജയപ്പെടുത്തി വിജയത്തിലെത്തിയ ഒരു സംഭവമാണ് ഈ എപ്പിസോഡിൽ നമ്മൾ കേൾക്കുവാൻ പോവുന്നത്.

Behind every successful person, we can find the footprints of the failure. You can't taste the sweetness of success without knowing the taste of sour or failure...


share








 December 15, 2020  5m
 
 

episode 10: Pillars of Triumph | Br. Linston Olakkengil | ജീവിതവിജയത്തിലെ ശക്തിസ്രോതസ്സുകൾ


വിജയം രുചിച്ചവർക്ക് ഒരുപാട് കഥകൾ പറയുവാനുണ്ടാകും. പിന്നിട്ട വഴികൾ, സഹിച്ച ത്യാഗങ്ങൾ, കഷ്ടപ്പാടുകൾ... എന്നാൽ ഇതിൽ നിന്നെല്ലാം ഉപരി ഇവരെ വിജയത്തിലേക്ക് എത്തിക്കുവാൻ സഹായിച്ച മനുഷ്യരെ, അവരുടെ ജീവിതത്തിൽ ശക്തികേന്ദ്രങ്ങളായി നിന്നവരെ വിസ്മരിക്കുവാൻ കഴിയില്ല! ബന്ധുക്കൾ, സുഹൃത്തുക്കൾ, അധ്യാപകർ; ഇങ്ങനെ അനവധി പേർക്ക് ആ വിജയത്തിൽ വലിയ പങ്കുണ്ടാവും. നമ്മുടെ ജീവിതത്തിലും ഇതുപോലെ ശക്തിസ്രോതസ്സുകളായി നിൽക്കുന്നവരെ സ്മരിക്കുവാൻ പ്രചോദനം നൽകുന്ന ഒരു ജീവിതകഥ ഈ എപ്പിസോഡിൽ കേൾക്കാം...


share








 December 31, 2020  5m
 
 
  • 1
  • 1