Aathmavil Manjupeyyumbol - Malayalam Podcast

ആത്മാവിൽ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും മഞ്ഞുപെയ്യിക്കാൻ കഴിയുന്ന ചെറുവിചിന്തനങ്ങൾ മലയാളം പോഡ്കാസ്റ്റ് എപ്പിസോഡുകളായി നിങ്ങൾക്കിവിടെ ശ്രവിക്കാം. Here you can listen to Malayalam podcast episodes that will give your soul a refreshing feel of snowing with happiness and peace.

https://aathmavil.github.io/

Eine durchschnittliche Folge dieses Podcasts dauert 5m. Bisher sind 24 Folge(n) erschienen. Dieser Podcast erscheint alle 3 Wochen.

Gesamtlänge aller Episoden: 2 hours 40 minutes

subscribe
share






  • 1
  • 1

episode 1: Stan Lee - The Hero | Br. Linston Olakkengil | സ്റ്റാൻലീ എന്ന ഹീറോ


ഇന്ന് ലോകം അറിയുന്ന ഏത് വ്യക്തിയെ കാണിച്ചാലും അവർക്ക് പിറകിൽ ആരും അറിയാത്ത കഠിനമായ പരിശ്രമത്തിന്റെ കഥ കാണും. വജ്രം ഒറ്റ ദിവസം കൊണ്ട് ഉണ്ടാവുന്നതല്ല, അത് കഠിനമായ ചൂടിലും സമ്മർദ്ദത്തിലും വർഷങ്ങൾ കൊണ്ട് രൂപപ്പെട്ടതാണ്. അതിന്റെ മൂല്യം വളരെ വലതും. നിരവധി പ്രതിസന്ധികളിൽ കൂടി കടന്ന് വന്ന് ലക്ഷ്യത്തിൽ എത്തിയ മനുഷ്യരുടെ മൂല്യവും ഇങ്ങനെ തന്നെയാണ്. ലോകത്തെ മറ്റൊരു ലോകത്തിലേക്ക് സ്വപ്നം കാണുവാൻ പഠിപ്പിച്ച ഒരു മഹത് വ്യക്തിയെ പറ്റി ഈ പോഡ്കാസ്റ്റ് എപ്പിസോഡിൽ കേൾക്കാം.

Voice: Br...


share








 January 16, 2021  6m
 
 

episode 2: A Success Journey to IAS | Br. Linston Olakkengil | ഒരു IAS വിജയഗാഥ | Malayalam Podcast Episode


മഹത്തായ പല തീരുമാനങ്ങൾ എടുക്കുന്നതിന് പിന്നിൽ പല വേദനകളും കാണും. എന്നാൽ ഈ തീരുമാനങ്ങൾ ചിലപ്പോൾ തീരുമാനം എടുത്ത വ്യക്തിയുടെ, അല്ലെങ്കിൽ അവരുടെ കൂടെയുള്ളവരുടെയോ സമൂഹത്തിന്റെയോ തന്നെ നില മാറ്റി മറിക്കുന്നു. ചിലത് വേണ്ടന്ന് വയ്ക്കുന്നതും ഒരു കഠിനമായ തീരുമാനം തന്നെയാണ്. നഷ്ടങ്ങൾ നേട്ടങ്ങളാകുവാൻ പരിശ്രമം കൊണ്ട് സാധിക്കും എന്ന് തെളിയിച്ച ഒരു വ്യക്തിയെ പറ്റിയാവട്ടെ ഈ പോഡ്‌കാസ്റ്റ് എപ്പിസോഡ്.

Voice: Br...


share








 February 14, 2021  4m
 
 

episode 3: The Vision in Darkness | Br. Linston Olakkengil | അന്ധകാരത്തെ അതിജീവിച്ച കാഴ്ച | Malayalam Podcast Episode


നിസ്സാരമായ പ്രശ്നങ്ങളിൽ മനസ്സ് മടുത്ത് ജീവിതത്തോട് വെറുപ്പ് തോന്നുന്നവരായിരിക്കും മിക്ക മനുഷ്യരും. ഇത്തരം ജീവിത പ്രശ്നങ്ങൾ ഉയർന്ന് വരുമ്പോഴേക്കും അവരുടെ ലക്ഷ്യങ്ങൾ പാതി വഴിയിൽ വെച്ച് നേടാതെ പിന്മാറുന്നു. അന്ധകാരം മൂടിയ ജീവിതത്തെ നിസാരമായി കണ്ട് ഉൾകാഴ്ചയിലൂടെ പുതിയ ഒരു ജീവിതം നിർമ്മിച്ച, ഒരു കാഴ്‌ചയില്ലാത്ത ഹീറോയെ പറ്റിയാവാം ഈ പോഡ്‌കാസ്റ്റ് എപ്പിസോഡ്.

Voice: Br...


share








 April 11, 2021  4m
 
 

episode 4: Heroes of Social Media | Br. Linston Olakkengil | സോഷ്യൽ മീഡിയയിലെ ഹീറോസ് | Malayalam Podcast Episode


നമ്മുടെ ഇടയിൽ ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഒരുപാട് നന്മ നിറഞ്ഞ സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ടാവാം. ചെറുതെന്ന് തോന്നുന്ന വലിയ സഹായങ്ങൾ ചെയ്യുന്ന പലരും അവർ ചെയ്യുന്നതിന്റെ മൂല്യം അറിയാതെ പോകുന്നവരാണ്. ഇത്തരം സന്ദർഭങ്ങൾ അവരറിയാതെ തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെക്കുമ്പോൾ സമൂഹത്തിന്റെ മൂല്യവും സംസ്കാരവും വളരെ വിലപ്പെട്ടതാകുന്നു. ഇങ്ങനെ നമ്മൾ അറിഞ്ഞ കുറച്ച് സോഷ്യൽ മീഡിയയിലെ സൂപ്പർ ഹീറോസിനെ പരിചയപ്പെടാം ഈ പോഡ്കാസ്റ്റ് എപ്പിസോഡിലൂടെ.

Voice: Br...


share








 May 9, 2021  5m
 
 

episode 5: Feeling of Love from Heart | Dn. Linston Olakkengil | ഹൃദയസ്പന്ദനത്തിൽ നിന്നുള്ള സ്നേഹസ്പന്ദനം | Malayalam Podcast Episode


ആത്മാർത്ഥമായ സ്നേഹബന്ധങ്ങളെ വളരെ ദൃഢതയോടെ കോർത്തിണക്കാൻ നമ്മുടെ ഹൃദയങ്ങൾക്ക് സാധിക്കും. ബന്ധങ്ങളില്ലാത്ത മനുഷ്യജീവിതം അസാധ്യമായിട്ടുള്ളതാണ്. ഈ തിരിച്ചറിവിൽ മാത്രമേ മറ്റൊരു മനുഷ്യനെ സ്നേഹിക്കാനും അവനെ സഹായിക്കാനുമുള്ള അനുകമ്പ തോന്നുന്നത്. ഹൃദയസ്പന്ദനത്തിൽ നിന്നുള്ള സ്നേഹസ്പന്ദനത്തിന്റെ മൂല്യത്തെ കുറിച്ചാകാം ഈ പോഡ്കാസ്റ്റ് എപ്പിസോഡ്.

Voice: Dn. Linston Olakkengil | ഡീക്കൻ ലിൻസ്റ്റൻ ഒലക്കേങ്കിൽ

Team: Bestin Jacob (Co Founder DGtyz Pro), Joseph V M

Music (CC BY 3...


share








 July 1, 2021  5m
 
 

episode 6: The Beauty of Tolerance | Dn. Linston Olakkengil | സഹനം നൽകിയ സൗന്ദര്യം | Malayalam Podcast


നാം ഓരോ ദിവസവും നിരവധി സഹനങ്ങളിലൂടെയായിരിക്കും കടന്ന് പോകുന്നത്. ഇന്ന് ലോകത്ത് കാണുന്ന ഓരോ മനോഹരമായ സൃഷ്ടിക്ക് പിന്നിലും നിരവധി ആളുകളുടെ സഹനങ്ങൾ ഉണ്ട്. 

സഹനങ്ങൾ നിറഞ്ഞ പ്രവർത്തികളിൽ സന്തോഷം കണ്ടെത്തുവാൻ ചുരുക്കം ചില ആളുകൾക്ക് മാത്രമേ സാധിക്കൂ. ഇത്തരത്തിലുള്ള ആളുകൾ ചെയ്യുന്ന പ്രവർത്തിയുടെ ഫലമോ, അത് എന്നെന്നും നിലനിൽക്കുന്നവയായിരിക്കും. സഹനങ്ങൾ നിറഞ്ഞ സമയത്തും സന്തോഷം കണ്ടെത്തിയ ഒരു കലാകാരനെ പറ്റി ഈ പോഡ്കാസ്റ്റ് എപ്പിസോഡിലൂടെ കേൾക്കാം.

Voice: Dn...


share








 July 28, 2021  5m
 
 

episode 7: Value of Honesty | Dn. Linston Olakkengil | സത്യസന്ധതയുടെ മൂല്യം | Malayalam Podcast


പ്രവർത്തികളുടെ മൂല്യം പല കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് നിർണ്ണയിക്കപ്പെടുന്നത്. എന്നാൽ സത്യസന്ധതയുടെ മൂല്യം നമുക്ക് നിർണ്ണയിക്കാനാവുമോ? മനുഷ്യരാശിയുടെ തന്നെ മുമ്പോട്ടുള്ള ഈ യാത്രയിൽ സത്യസന്ധത എന്ന ഘടകം വലിയൊരു സ്ഥാനമാണ് വഹിക്കുന്നത്. എന്നാൽ സമൂഹം ഇതിനെ വളരെ ലാഘവത്തോടെയാണ് കാണുന്നതും. നാളേക്ക് നല്ലൊരു ജനതയെ വാർത്തെടുക്കാൻ പുതിയ തലമുറക്ക് സത്യസന്ധതയുടെ മൂല്യം പകർന്ന് നൽകേണ്ടത് നമ്മുടെ ഉത്തരവാദിത്വം തന്നെയാണ്. സത്യസന്ധതയുടെ മൂല്യം വ്യക്തമാക്കുന്ന ഒരു കഥ ഈ പോഡ്കാസ്റ്റ് എപ്പിസോഡിലൂടെ കേൾക്കാം...


share








 September 25, 2021  4m
 
 

episode 8: Love that does Wonders | Dn. Linston Olakkengil | അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന സ്നേഹം | Malayalam Podcast


ആത്മാർത്ഥമായ സ്നേഹം ഹൃദയത്തിൽ നിന്ന് ഒഴുകുമ്പോൾ അത്ഭുതങ്ങൾ സംഭവിക്കുമോ? ജീവിതത്തിൽ തിരിച്ചടികളും പ്രതിസന്ധികളും ഒറ്റപ്പെടുത്തലുകളും ഉണ്ടായാലും നിസ്സ്വാർത്ഥമായ സ്നേഹത്തിന് മാറ്റങ്ങളുണ്ടാക്കാൻ സാധിക്കും. അത്തരത്തിലുള്ള ഒരു സംഭവത്തിന്റെ കഥ ഈ എപ്പിസോഡിൽ നിങ്ങൾക്ക് കേൾക്കാം.

Voice: Dn. Linston Olakkengil | ഡീക്കൻ ലിൻസ്റ്റൻ ഒലക്കേങ്കിൽ

Team: Bestin Jacob (Co-Founder DGtyz Pro), Joseph V M

Music (CC BY 3...


share








 November 3, 2021  7m
 
 

episode 9: The Sands Of Universe | Dn. Linston Olakkengil | പ്രപഞ്ചത്തിലെ മണൽത്തരികൾ | Malayalam Podcast


ഈ വലിയ പ്രപഞ്ചത്തിൽ മനുഷ്യന്റെ സ്ഥാനം എവിടെ എന്ന് നമ്മൾ ചിന്തിച്ചിട്ടുണ്ടോ? പ്രപഞ്ചത്തിന്റെ വലിപ്പം വെച്ച് നോക്കിയാൽ വെറും മണൽത്തരികളായേ മനുഷ്യനെ കാണാൻ സാധിക്കു. എന്നാൽ ഈ മനുഷ്യന് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ അവിശ്വസനീയമാണ്. പരസ്പരസഹായത്താൽ നമ്മൾ ഏറെ ദൂരം സഞ്ചരിച്ചിരിക്കുന്നു. ഒരുപാട് നന്മ നിറഞ്ഞ നിമിഷങ്ങളിൽ പങ്കുകൊണ്ടും ചരിത്രം സൃഷ്ടിച്ചും മണൽത്തരി പോലുള്ള കുറച്ച് മനുഷ്യരുടെ നന്മ നിറഞ്ഞ കഥകളാകാം ഈ പോഡ്‌കാസ്റ്റ് എപ്പിസോഡിലൂടെ...


share








 December 24, 2021  7m
 
 
  • 1
  • 1