Gesamtlänge aller Episoden: 2 hours 9 minutes
വ്യാസമഹാഭാരതം വായിച്ചാൽ നമുക്ക് കാണാൻ കഴിയുക അർജ്ജുനന് എപ്പോഴും തുല്യനായ എതിരാളിയായി കർണ്ണനും ഉണ്ടായിരുന്നു എന്നാണ് . ആയുധാഭ്യാസം പ്രദർശന വേളയിൽ അർജ്ജുനന് സാധിച്ചതെല്ലാം കർണ്ണനും സാധിച്ചു . പാഞ്ചാലീ സ്വയംവരത്തിൽ കർണ്ണനും അർജ്ജുനനെപ്പോലെ ലക്ഷ്യം ഭേദിക്കുമായിരുന്നു. താൽക്കാലികമായുണ്ടായ ചില ഏറ്റുമുട്ടലുകളിൽ അർജ്ജുനൻ കർണ്ണനെ ജയിച്ചിട്ടുണ്ട് . ദേവന്മാരെല്ലാം അർജ്ജുനന് അതിശക്തമായ ദിവ്യാസ്ത്രങ്ങൾ നല്കിയിട്ടുണ്ടായിരുന്നു . ശിവന്റെ 'പാശുപതാസ്ത്രം' പോലും അർജ്ജുനനുണ്ടായിരുന്നു ...
എന്തായിരുന്നു ദുര്യോധനന് ഇത്രയേറെ വെറുക്കപ്പെടാനുള്ള കാരണം. മഹാഭാരതമഹായുദ്ധം ഉണ്ടായത് ദുര്യോധനന്റെ പിടിവാശിമൂലം മാത്രമായിരുന്നുവോ. ഒരു പരിധിവരെയെങ്കിലും ന്യായം എന്നത് ദുര്യോധനപക്ഷത്തായിരുന്നു എന്നതാണ് സത്യം. കുരുവംശത്തിന്റെ ഭരണാധിപസ്ഥാനത്തിന് യഥാര്‍ത്ഥ അവകാശി ധൃതരാഷ്ട്രപുതനായ ദുര്യോധനന് തന്നെയായിരുന്നു. മൂത്തപുത്രനായിരുന്ന ധൃതരാഷ്ട്രര്‍ അന്ധനായിപ്പോയതുമൂലം മാത്രമാണു അനുജനായ പാണ്ഡു ഭരാണാധികാരം കയ്യാളിയത്. പാണ്ഡവര്‍ ഒന്നുപോലും പാണ്ഡുവിന്റെ പുത്രരല്ല...
"മുഹൂർത്തം ജ്വലിതം ശ്രേയോ ന തു ധൂമായിതം ചിരം" ശന്തനുവിന്റെയും,ഗംഗാദേവി യുടെയും പുത്രന് ദേവവ്രതന്,സത്യവ്രതന് എന്നും വിളിക്കും.നായാട്ടിനായി പോയ പിതാവ് വന്നത് ദുഖത്തോടെ.കാരണം അനുഷിച്ചു സംഗതി മനസ്സിലാക്കിയ സത്യവ്രതന് സത്യവതി എന്നാ ദാശര കന്യകയാണ് പിതാവിന്റെ ദുഃഖ ഹേതു എന്ന് മനസ്സിലാക്കി പിതാവിന്റെ ദുഖം മാറ്റാനായി പുറപ്പെട്ടു.അവകാശ പ്പെട്ട രാജ്യാധികാരവും,പിത്രുഭാവവും സത്യവതിയുടെ പിതാവിന്റെ മുന്നില്‍ സമര്‍പ്പിച്ചു പുത്രാ ധര്‍മ്മം നിറവേറ്റി...
ഒരു ജന്മം മുഴുവൻ രണ്ടാമൂഴത്തിനായി കാത്തു നിന്ന ഭീമൻ. ചൂതുകളിച്ച് മണ്ണും പെണ്ണും നഷ്ടപ്പെടുത്തിയ ധർമ്മപുത്രനായ യുധിഷ്ഠിരൻറേയും വില്ലാളിവീരനായ അർജ്ജുനൻറെയും നിഴലിൽ നായകത്വം നഷ്ടപ്പെട്ട ഭീമൻ. ഇതു ചുരുളഴിയാത്ത ഒരു പ്രണയ കാവ്യം കൂടിയാണ്. കുറെ ചോദ്യങ്ങൾ മാത്രം അവശേഷിപ്പിക്കുന്ന പ്രണയം. പാഞ്ചാലിയുടെ പ്രണയത്തിനു വേണ്ടി ഭീമൻ പലതും ചെയ്തു. കല്യാണ സൗഗന്ധികം തേടി പോയി...
ഏഴ് ചിരഞ്ജീവികളിൽ ഒരാളായ അശ്വത്ഥാമാവ് ദ്വാപരയുഗത്തില്മഹാഭാരത കാലഘട്ടത്തിലാണ് ജനിച്ചത്. കൌരവ ഗുരു ദ്രോണാചാര്യരുടെയും കൃപാചാര്യരുടെ സഹോദരി കൃപിയുടേയും മകനാണ്. ജനിച്ചപ്പോള്‍ ഇന്ദ്രലോകത്തിലെ കുതിര ഉച്ചൈസ്രവസിനെപ്പോലെ ഉച്ചത്തില്കരഞ്ഞതുകൊണ്ട് അശ്വത്ഥാമാവ് എന്ന് പേരിടണമെന്ന് അശരീരിയുണ്ടായി. അതാണ് പേരിനു പിന്നിലെ കഥ മഹാഭാരത യുദ്ധം കഴിഞ്ഞപ്പോള്ബാക്കിയായ കൌരവപ്പടയിലെ ചുരുക്കം ചിലരില്ഒരാളാണ് അശ്വത്ഥാമാവ്.( കൃതവര്‍മ്മാവും കൃപാചാര്യനുമാണ് പ്രമുഖരായ ര്മറ്റു രണ്ടുപേര്‍) ചിരഞ്ജീവിയായതുകൊണ്ട് അദ്ദേഹത്തിന് മരണമില്ല...
ഗാന്ധാരി | ധൃതരാഷ്ട്രരുടെ പത്നിയും കൌരവരുടെ മാതാവുമായിരുന്നു ഗാന്ധാരി. ഗാന്ധാര രാജാവായിരുന്ന സുബലന്റെ പുത്രിയായിരുന്നു അവർ. സുബലന്റെ മൂത്തപുത്രനായിരുന്നു ശകുനി. ഗാന്ധാര രാജകുമാരിയായിരുന്ന ഗാന്ധാരി അന്ധനായ ഭർത്താവിനു ഇല്ലാത്ത കാഴ്ച ശക്തി തനിക്കും വേണ്ടെന്നു തീരുമാനിക്കുകയും കണ്ണ് മൂടിക്കെട്ടി ഒരു അന്ധയായി ജീവിക്കുകയുമായിരുന്നു ചെയ്തത്. ദുര്യോധനൻ, ദുശ്ശാസനൻ എന്നിവരുപ്പെടുന്ന നൂറു പുത്രന്മാരും ഒരു പുത്രിയുമായിരുന്നു (ദുശ്ശള) ഗാന്ധാരിയ്ക്കുണ്ടായിരുന്നത്...
ഗാന്ധാരി | ധൃതരാഷ്ട്രരുടെ പത്നിയും കൌരവരുടെ മാതാവുമായിരുന്നു ഗാന്ധാരി. ഗാന്ധാര രാജാവായിരുന്ന സുബലന്റെ പുത്രിയായിരുന്നു അവർ. സുബലന്റെ മൂത്തപുത്രനായിരുന്നു ശകുനി. ഗാന്ധാര രാജകുമാരിയായിരുന്ന ഗാന്ധാരി അന്ധനായ ഭർത്താവിനു ഇല്ലാത്ത കാഴ്ച ശക്തി തനിക്കും വേണ്ടെന്നു തീരുമാനിക്കുകയും കണ്ണ് മൂടിക്കെട്ടി ഒരു അന്ധയായി ജീവിക്കുകയുമായിരുന്നു ചെയ്തത്. ദുര്യോധനൻ, ദുശ്ശാസനൻ എന്നിവരുപ്പെടുന്ന നൂറു പുത്രന്മാരും ഒരു പുത്രിയുമായിരുന്നു (ദുശ്ശള) ഗാന്ധാരിയ്ക്കുണ്ടായിരുന്നത്...
മക്കൾ നൂറുപേരും മരിച്ചതറിഞ്ഞ്, ശാഖകളെല്ലാം വെട്ടിമാറ്റപ്പെട്ട ഒറ്റമരത്തെപ്പോലെ, ശോകഗ്രസ്തനായ ധൃതരാഷ്ട്രർ ധ്യാനനിമഗ്നനായി ഇരുന്നു. ആശ്രയവും ആശ്വാസവുമറ്റ ധൃതരാഷ്ട്രരെ സഞ്ജയനും വിദുരരും ആശ്വസിപ്പിച്ചു. "ദുഃഖം ഒഴിവാക്കണമെങ്കിൽ പശ്ചാത്തപിക്കേണ്ടതായ ഒന്നും ചെയ്യരുത് എന്നു പറഞ്ഞത് നീ ചെവിക്കൊണ്ടില്ല. ദുര്യോധനൻ, കർണൻ, ദുശ്ശാസനൻ, ശകുനി എന്നിവരുടെ അത്യാർത്തിക്ക് കൂട്ടുനിൽക്കരുതെന്നും അവരുടെ രാജ്യലോഭം കുരുവംശത്തെ നശിപ്പിക്കുമെന്നും നിന്നോട് പലവട്ടം പറഞ്ഞു. നീ അതൊന്നും കേട്ടില്ല...