Ka Cha Ta Tha Pa | Malayalam Podcast

Podcasting about movies, history,and book https://anchor.fm/kachatathapa

https://linktr.ee/Kachatathapa

Eine durchschnittliche Folge dieses Podcasts dauert 5m. Bisher sind 20 Folge(n) erschienen. Dieser Podcast erscheint wöchentlich.

Gesamtlänge aller Episoden: 2 hours 9 minutes

subscribe
share






  • 1
  • 2
  • 1
  • 2

episode 1: നാഗവല്ലിക്ക് വിലക്കപ്പെട്ട രാഗം | The forbidden raga


സംഗീതത്തിന്റെ ആദ്യകാല ഗ്രന്ഥങ്ങളിൽ പരാമർശിച്ചിരിക്കുന്ന വളരെ പുരാതനമായ ഒരു രാഗമാണ് ആഹിരി. സവിശേഷമായ ഒരു ഘടനയുള്ള ആഹിരിയുടെ അന്തർലീനമായ ഭാവം ഭയാനകവും ദിവ്യത്വവുമാണ്. ഇത് നമ്മളിൽ ശാന്തമായ ഒരു മാനസികാവസ്ഥ സൃഷ്ടിക്കുന്നു. ആഹിരിയുടെ ഏറ്റവും അടുത്ത രാഗം അസവേരിയാണ്...


share








 June 4, 2023  3m
 
 

episode 1: അർജന്റീനയുടെയും ബ്രസീലിന്റെയും വൈരത്തിന് പിന്നിൽ | Behind the rivalry between Argentina and Brazil


ലോക ഫുട്ബോളിൽ ഏറ്റവും വലിയ വൈരം നിലനിൽക്കുന്നത് ബ്രസീലും അർജൻറീനയും തമ്മിലാണ് ആ വൈരത്തിന് പിന്നിൽ ഫുട്ബോള് മാത്രമാണോ കാരണം അതോ രാഷ്ട്രീയ കാരണങ്ങൾ മറ്റെന്തെങ്കിലുമുണ്ടോ ? 2014 വേൾഡ് കപ്പ് സെമിഫൈനലിൽ ബോലോ ഹൊറിസോണ്ടയിൽ 7-1ജർമ്മനിയോട് തോറ്റു പുറത്തായതിന്റെ പിറ്റേന്ന് ബ്രസീലിയൻ പത്രം എഴുതിയത് ഇങ്ങനെയാണ് the dream is over ,nightmare persists എന്തെന്നാൽ ബദ്ധവൈരികളായ അർജൻറീന മറക്കാനാ സ്റ്റേഡിയത്തിൽ കപ്പു ഉയർത്തുക എന്നത് ബ്രസീലിനെ സംബന്ധിച്ച് ഒരു ദുസ്വപ്നമായിരുന്നു പത്തൊമ്പതാം നൂറ്റാണ്ടു വരെ അർജൻറീന...


share








 December 18, 2022  3m
 
 

episode 1: The wonder of world cinema |ലോകസിനിമയിലെ അത്ഭുതം


സ്റ്റീഫൻ കിങ്ങിന്റെ റീറ്റ ഹേയ്വർത്ത് ആന്റ് ഷോഷാങ്ക് റിഡംപ്ഷൻ എന്ന ഹ്രസ്വനോവലിനെ ആസ്പദമാക്കി ഫ്രാങ്ക് ഡറബോണ്ട് സംവിധാനം ചെയ്ത ചിത്രമാണ് ദ ഷോഷാങ്ക് റിഡംപ്ഷൻ. 20-ാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിലാണ് കഥ പുരോഗമിക്കുന്നത്. 1947-ൽ നിരപരാധിയായ ആൻഡി ഡുഫ്രെയ്ൻ എന്ന ബാങ്ക് ഉദ്യോ​ഗസ്ഥനെ ഭാര്യയുടെ കൊലപാതകക്കുറ്റം ചുമത്തി ഇരട്ട ജീവപര്യന്തം വിധിക്കുന്നിടത്താണ് കഥ ആരംഭിക്കുന്നത്. മെയിനിലെ ഷൊഷാങ്ക് ജയിലിൽ തീർത്തും നിരാശനായി എത്തുന്ന ആൻഡിക്ക് ജയിൽ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനാകുന്നില്ല...


share








 September 24, 2022  9m
 
 

episode 6: Heir of the Kohinoor Diamond |കോഹിനൂർ രത്നത്തിന്റെ അവകാശി


ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിലെ  കൊല്ലൂർ ഖനിയിൽനിന്നാണ്  കോഹിനൂർ രത്നം ഖനനം ചെയ്‌തത്. അതോടെ ആ പ്രദേശത്തെ ഭരണകൂടമായ കാകാത്യ സാമ്രാജ്യത്തിന്റെ  കൈകളിൽ ഈരത്‌നമെത്തി. 1323ൽ  തുഗ്ലക് സൈന്യം കാകാത്യ രാജാക്കന്മാരെ കീഴടക്കി രത്‌നം സ്വന്തമാക്കുകയും തുഗ്ലക് ആസ്ഥാനമായ ഡൽഹിയിലേക്ക് രത്നം എത്തുകയും ചെയ്തു. തുഗ്ലക് വംശത്തിന്റെ പതനത്തിനു ശേഷം സയ്യിദ് രാജവംശത്തിനും പിന്നീട് ലോധി രാജവംശത്തിനും കോഹിനൂർ സ്വന്തമായി. 1526 ലെ പാനിപ്പത്ത് യുദ്ധത്തോടുകൂടി മുഗൾ സാമ്രാജ്യത്തിന്റെ കൈകളിലേക്ക് രത്നം എത്തി...


share








 September 16, 2022  4m
 
 

episode 1: A Jewish admirer of Hitler |ഹിറ്റ്ലറുടെ ആരാധകനായ ജൂതൻ


''ഹിറ്റ്ലറുടെ ഉപദേശക വൃന്ദത്തിൽ ഒരു ജൂതനുണ്ടായിരുന്നു...!! ''    പണ്ട് എവിടെ നിന്നോ വായിച്ച ഒരെഴുത്താണ്.അതിലെ ആധികാരികതയും സത്യവും എത്രത്തോളമുണ്ടെന്നെനിക്ക് പറയാൻ കഴിയില്ല. എങ്കിലും ആ ഒരേട്..അത് ചൂണ്ടിപറയുന്ന കാര്യങ്ങൾ എല്ലാ കാലത്തും പ്രസക്തമാണ്...      ലോകം കണ്ട ഏറ്റവും പൈശാചികനായ മനുഷ്യൻ ഹിറ്റ്ലറിന്റെ പിണിയാളുകളിൽ ഒരു ജൂതനുണ്ടായിരുന്നു..    തീർച്ചയായും അതൊരു വിചിത്രമായ സംഗതിയാണ്..ദശ ലക്ഷക്കണക്കിന് ജൂതരെ വേട്ടയാടി ഉന്മൂലനം ചെയ്ത ഹിറ്റലർക്കും നാസികൾക്കും വേണ്ടപ്പെട്ടവനായ ജൂതനോ.. !!     അതെ....


share








 August 20, 2022  7m
 
 

episode 2: The gun that killed Gandhi | ഗാന്ധിയെ കൊന്ന തോക്ക്


Beretta M1934. 9mm Semi-automatic pistol Serial number 606824 റിവോള്‍വറല്ല എങ്കിലും 7 റൗണ്ട് വെടിവെയ്ക്കാന്‍ കഴിയുമായിരുന്ന ഇത് 1934-ലാണ് നിര്‍മ്മിക്കപ്പെട്ടത്. അന്നത്തെ രീതിയനുസരിച്ച് ഫാസിസ്റ്റ് ഇറ്റലിയില്‍ നിര്‍മ്മിക്കപ്പടുന്ന എല്ലാ ഫയര്‍ആമുകളിലും അത് നിര്‍മ്മിക്കപ്പെട്ട വര്‍ഷം മുദ്രണം ചെയ്യുമായിരുന്നു- അറബിക് അക്കങ്ങളിലല്ല, റോമന്‍ അക്കങ്ങളില്‍. അതനുസരിച്ച് ഇൗ പിസ്റ്റളിലെ വര്‍ഷം XII എന്നായിരുന്നു. കാരണം, മുസോളിനിയുടെ നിര്‍ദ്ദേശമനുസരിച്ച് ഫാസിസ്റ്റ് കലണ്ടര്‍ 1922 ഒക്ടോബര്‍ 28-നാണ് തുടങ്ങിയത്...


share








 August 15, 2022  2m
 
 

episode 1: Justice is more important than law; Gandhi said | നിയമമല്ല നീതിയാണ് പ്രധാനം; ഗാന്ധി പറഞ്ഞത് | ????️????️


ഗാന്ധിജിയോട് ഒരിക്കൽ ഒരു കുട്ടി ചോദിച്ച ചോദ്യമുണ്ട്; ബാപ്പുജി എന്താണ് ജനാധിപത്യം? അപ്പോൾ ഗാന്ധിജി പറഞ്ഞു നിങ്ങൾ ഒരു ഓട്ടമത്സരത്തിൽ പങ്കെടുത്ത് ജയിച്ചു കഴിയുമ്പോൾ നിങ്ങൾ ജയിച്ചു എന്ന് മാത്രം ധരിക്കാതെ കൂടെ ചിലർ ഓടിയിരുന്നു എന്ന് കൂടി ഓർക്കുന്നതാണ് ജനാധിപത്യം ഒറ്റയ്ക്ക് ഓടിയാൽ ആരും ജയിക്കില്ല അതുകൊണ്ട് നിങ്ങൾ ജയിച്ചത് നിങ്ങൾ ജയിച്ചത് കൊണ്ട് മാത്രമല്ല കൂടെ ഓടി തോൽക്കാൻ ചിലർ ഉണ്ടായിരുന്നത് കൊണ്ട് കൂടിയാണ്....


share








 October 2, 2021  9m
 
 

episode 7: Dhritarashtra | ധൃതരാഷ്ട്രർ | മഹാഭാരത വ്യാഖ്യാനം | ????️sunil p ilayidom


മക്കൾ നൂറുപേരും മരിച്ചതറിഞ്ഞ്, ശാഖകളെല്ലാം വെട്ടിമാറ്റപ്പെട്ട ഒറ്റമരത്തെപ്പോലെ, ശോകഗ്രസ്തനായ ധൃതരാഷ്ട്രർ ധ്യാനനിമഗ്നനായി ഇരുന്നു. ആശ്രയവും ആശ്വാസവുമറ്റ ധൃതരാഷ്ട്രരെ സഞ്ജയനും വിദുരരും ആശ്വസിപ്പിച്ചു. "ദുഃഖം ഒഴിവാക്കണമെങ്കിൽ പശ്ചാത്തപിക്കേണ്ടതായ ഒന്നും ചെയ്യരുത് എന്നു പറഞ്ഞത് നീ ചെവിക്കൊണ്ടില്ല. ദുര്യോധനൻ, കർണൻ, ദുശ്ശാസനൻ, ശകുനി എന്നിവരുടെ അത്യാർത്തിക്ക് കൂട്ടുനിൽക്കരുതെന്നും അവരുടെ രാജ്യലോഭം കുരുവംശത്തെ നശിപ്പിക്കുമെന്നും നിന്നോട് പലവട്ടം പറഞ്ഞു. നീ അതൊന്നും കേട്ടില്ല...


share








 September 23, 2021  9m
 
 

episode 6: THREE WOMEN IN THE MAHABHARATA |മഹാഭാരതത്തിലെ മൂന്ന് പെണ്ണുങ്ങൾ| ????️sunil p ilayidom


ഗാന്ധാരി | ധൃതരാഷ്ട്രരുടെ പത്നിയും കൌരവരുടെ മാതാവുമായിരുന്നു ഗാന്ധാരി. ഗാന്ധാര രാജാവായിരുന്ന സുബലന്റെ പുത്രിയായിരുന്നു അവർ. സുബലന്റെ മൂത്തപുത്രനായിരുന്നു ശകുനി. ഗാന്ധാര രാജകുമാരിയായിരുന്ന ഗാന്ധാരി അന്ധനായ ഭർത്താവിനു ഇല്ലാത്ത കാഴ്ച ശക്തി തനിക്കും വേണ്ടെന്നു തീരുമാനിക്കുകയും കണ്ണ് മൂടിക്കെട്ടി ഒരു അന്ധയായി ജീവിക്കുകയുമായിരുന്നു ചെയ്തത്. ദുര്യോധനൻ, ദുശ്ശാസനൻ എന്നിവരുപ്പെടുന്ന നൂറു പുത്രന്മാരും ഒരു പുത്രിയുമായിരുന്നു (ദുശ്ശള) ഗാന്ധാരിയ്ക്കുണ്ടായിരുന്നത്...


share








 September 9, 2021  4m
 
 

episode 6: THREE WOMEN IN THE MAHABHARATA |മഹാഭാരതത്തിലെ മൂന്ന് പെണ്ണുങ്ങൾ| ????️sunil p ilayidom


ഗാന്ധാരി | ധൃതരാഷ്ട്രരുടെ പത്നിയും കൌരവരുടെ മാതാവുമായിരുന്നു ഗാന്ധാരി. ഗാന്ധാര രാജാവായിരുന്ന സുബലന്റെ പുത്രിയായിരുന്നു അവർ. സുബലന്റെ മൂത്തപുത്രനായിരുന്നു ശകുനി. ഗാന്ധാര രാജകുമാരിയായിരുന്ന ഗാന്ധാരി അന്ധനായ ഭർത്താവിനു ഇല്ലാത്ത കാഴ്ച ശക്തി തനിക്കും വേണ്ടെന്നു തീരുമാനിക്കുകയും കണ്ണ് മൂടിക്കെട്ടി ഒരു അന്ധയായി ജീവിക്കുകയുമായിരുന്നു ചെയ്തത്. ദുര്യോധനൻ, ദുശ്ശാസനൻ എന്നിവരുപ്പെടുന്ന നൂറു പുത്രന്മാരും ഒരു പുത്രിയുമായിരുന്നു (ദുശ്ശള) ഗാന്ധാരിയ്ക്കുണ്ടായിരുന്നത്...


share








 September 4, 2021  4m
 
 
  • 1
  • 2
  • 1
  • 2